Kerala
Garlic price hike,business news,kerala   Garlic price ,സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു,വെളുത്തുള്ളി വില,latest malayalam news
Kerala

കിലോക്ക് 290 രൂപ; സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു

Web Desk
|
5 Dec 2023 1:33 AM GMT

സ്റ്റോക്കിന്റെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണം

കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. ഒരു കിലോ വെളുത്തുള്ളിയുടെ വില 300 രൂപയിലേക്ക് അടുക്കുന്നു.. സ്റ്റോക്കുകളിൽ ഉണ്ടായ ക്ഷാമമാണ് വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

മലയാളിയുടെ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഒരുമാസം മുൻപ് കിലോ 160 രൂപ ആയിരുന്നു വിലയെങ്കിൽ ഇപ്പോൾ 290 വരെ എത്തി നിൽക്കുന്നു. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം വെളുത്തുള്ളി കൃഷിയെ താരമായി ബാധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്തു നിന്നുള്ള സ്റ്റോക്കിന്റെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണം.

വെളുത്തുള്ളി കൂടുതലായും കൃഷി ചെയ്യുന്നത് മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. സ്റ്റോക്കുകൾ എത്താതിരുന്നാൽ വില ഇനിയും ഉയരാനാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.


Similar Posts