Kerala
Garment factory  caught fire in Cherthala ,ചേർത്തലയിൽ വസ്ത്രനിർമ്മാണശാലക്ക് തീ പിടിച്ചു,latest malayalam news,ആലപ്പുഴയില്‍ തീപിടിത്തം, വസ്ത്രശാലക്ക് തീപിടിച്ചു,
Kerala

ചേർത്തലയിൽ വസ്ത്രനിർമ്മാണശാലക്ക് തീ പിടിച്ചു; കട പൂർണമായും കത്തിനശിച്ചു

Web Desk
|
20 Aug 2023 3:02 AM GMT

ഓണവിപണി ലക്ഷ്യമാക്കി എത്തിച്ച സ്‌റ്റോക്കുകളടക്കം കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ വസ്ത്രനിർമ്മാണ ശാലക്ക് തീ പിടിച്ചു. ഞായറാഴ്ച പുലർച്ച മൂന്നരയോടെയാണ് ദാമോദര പൈ ആന്റ് സൺസ് വസ്ത്രശാലയിൽ തീപിടുത്തമുണ്ടായത്.

തൊട്ടടുത്തുള്ള ബാങ്കിലെ സുരക്ഷാ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിക്കുകയാണ്. ഫയർഫോഴ്‌സ് എത്തി നാലര മണിക്കൂറോളം എടുത്താണ് തീയണച്ചത്.

ഫയർഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. കട പൂർണമായും കത്തി നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി വലിയ സ്റ്റോക്ക് കടയിലുണ്ടായിരുന്നു. ഇതുമുഴുവൻ കത്തിനശിച്ചെന്നാണ് ലഭിക്കുന്ന വിവരം. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.


Similar Posts