'ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണം'; സർക്കാർ അനാവശ്യവിവാദമുണ്ടാക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി
|'കുട്ടികൾ നേരിടുന്ന പ്രതിസന്ധിയാണ് സർക്കാർ പരിഹരിക്കേണ്ടത്. അനാവശ്യവിവാദത്തേക്കാൾ പ്രധാനം വിദ്യാഭ്യാസമാണ്'
മലപ്പുറം: ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ചിലത് പരിശോധിക്കണമെന്നും ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ജെന്റർ ന്യൂട്രൽ യൂണിഫോമിൽ സർക്കാർ അനാവശ്യവിവാദമുണ്ടാക്കുകയാണ്. കുട്ടികൾ നേരിടുന്ന പ്രതിസന്ധിയാണ് സർക്കാർ പരിഹരിക്കേണ്ടത്. കുട്ടികൾ നേരിടുന്ന പ്രതിസന്ധിയാണ് സർക്കാർ പരിഹരിക്കേണ്ടത്. സീറ്റ് വിഷയം ചർച്ചയിലില്ല. വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നില്ല. എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമൊരുക്കണം. അനാവശ്യ വിവാദത്തേക്കാൾ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ ഒറ്റപ്പെടുത്താൻ ലീഗ് അനുവദിക്കില്ല. മുസ്‍ലിം ലീഗ് കോൺഗ്രസിനോടൊപ്പമുണ്ട്. സാദിക്കലി തങ്ങൾ സോണിയ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ചു കത്തെഴുതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ഓണക്കിറ്റ് നല്ലത് തന്നെയാണെന്നും സാധാരണക്കാർക്ക് എന്ത് കിട്ടിയാലും സന്തോഷമാണ്. പക്ഷേ കേരളം കഴിഞ്ഞു പോകുന്നത് സർക്കാർ കിറ്റിലല്ല. സന്നദ്ധ സംഘടനകളുടെ സഹായം വളരെ വലുതാണ്. സർക്കാർ സഹായത്തേക്കാൾ ജനങ്ങളിലെത്തുന്നത് സന്നദ്ധ സേവനമെന്നും അദ്ദേഹം പറഞ്ഞു.