Kerala
ജെൻഡർ ന്യൂട്രാലിറ്റി: സമസ്ത നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും
Kerala

ജെൻഡർ ന്യൂട്രാലിറ്റി: സമസ്ത നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

Web Desk
|
30 Aug 2022 1:32 AM GMT

വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂനിഫോം അടിച്ചേൽപിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ സ്വാഗതം ചെയ്തിരുന്നു

തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ സമസ്ത നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ 11 മണിക്ക് നിയമസഭയിലാണ് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പാഠ്യപദ്ധതിയുടെ കരടിൽ മാറ്റംവരുത്തി ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പിന്നാക്കം പോയ സർക്കാർ നടപടിയെ സമസ്ത നേരത്തെ സ്വാഗതം ചെയ്തിരുന്നു.

വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂനിഫോം അടിച്ചേൽപിക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഭക്ഷണം, വസ്ത്രം, വിശ്വാസം എന്നിവയിൽ തീരുമാനം അടിച്ചേൽപ്പിക്കില്ലെന്നും യൂനിഫോം ഏതുവേണമെന്ന് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.കെ ശൈലജ ടീച്ചറുടെ സബ്മിഷനു മറുപടിയായായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയതിൽ സന്തോഷമെന്നായിരുന്നു സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ പ്രതികരിച്ചത്.

ഇന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സമസ്ത നേതാക്കൾ സർക്കാർ നിലപാടിൽ കൂടുതൽ മാറ്റങ്ങൾ ആവശ്യപ്പെട്ടേക്കും. വിഷയത്തിൽ മറ്റ് മുസ്‌ലിം സംഘടനകളുമായും സർക്കാർ താമസിയാതെ ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.

Summary: Samastha leaders will meet CM Pinarayi Vijayan in Thiruvananthapuram today on the issue of gender neutrality

Similar Posts