Kerala
കളമശ്ശേരി സ്ഫോടനത്തില്‍ ചികിത്സയിലിരുന്ന ജെറാൾഡ് ആശുപത്രി വിട്ടു
Kerala

കളമശ്ശേരി സ്ഫോടനത്തില്‍ ചികിത്സയിലിരുന്ന ജെറാൾഡ് ആശുപത്രി വിട്ടു

Web Desk
|
25 Nov 2023 1:31 AM GMT

അണുബാധാ സാധ്യത കണക്കിലെടുത്ത് അതീവശ്രദ്ധ പുലർത്തിയായിരുന്നു ജെറാൾഡിന്‍റെ ചികിത്സ

കൊച്ചി: കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാലടി സ്വദേശി ജെറാൾഡ് ജിം ആശുപത്രി വിട്ടു. അപകടത്തിൽ 10 ശതമാനത്തിലധികം പൊള്ളലേറ്റിരുന്ന ജെറാള്‍ഡ് രാജഗിരി ആശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മുഖത്തും ഇരുകൈകൾക്കും ഇടത്തേ കാലിനുമായിരുന്നു ആക്രമണത്തിൽ പരിക്കേറ്റത്.

രാജഗിരി ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻമാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. അണുബാധാ സാധ്യത കണക്കിലെടുത്ത് അതീവശ്രദ്ധ പുലർത്തിയായിരുന്നു ജെറാൾഡിനുളള ചികിത്സയെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മോധാവി ഡോ. ജിജി രാജ് കുളങ്ങര പറഞ്ഞു.

Summary: Gerald Jim, a resident of Kaladi, who was injured in the bomb blast at the Samra Convention Center in Kalamassery, has left the hospital.

Similar Posts