Kerala
ഹിജാബ് വിലക്ക്: ജി.ഐ.ഒ കേരള സുപ്രിംകോടതിയിൽ ഹരജി നൽകി
Kerala

ഹിജാബ് വിലക്ക്: ജി.ഐ.ഒ കേരള സുപ്രിംകോടതിയിൽ ഹരജി നൽകി

Web Desk
|
26 April 2022 6:38 AM GMT

ജി.ഐ.ഒയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്‍റ് അഡ്വ.തമന്ന സുൽത്താനയാണ് ഹരജി സമർപ്പിച്ചത്

കോഴിക്കോട്: ഹിജാബ് ഇസ്‍ലാമിക വിശ്വാസ പ്രകാരം അനിവാര്യമായ മതാചാരമായി കാണാനാവില്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ ജി.ഐ.ഒ കേരളാ ഘടകം സുപ്രിംകോടതിയെ സമീപിച്ചു. ജി.ഐ.ഒയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്‍റ് അഡ്വ.തമന്ന സുൽത്താനയാണ് ഹരജി സമർപ്പിച്ചത്.

കർണാടകയിലെ സ്കൂൾ യൂണിഫോമിന്‍റെ ഭാഗമായി ഹിജാബും ഫുൾസ്ലീവും നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹിജാബ് ലോകവ്യാപകമായി തന്നെ അംഗീകരിച്ച വസ്ത്ര ധാരണ രീതിയാണെന്നും കോടതി വിധി വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണെന്നുമാണ് ഹരജിക്കാരുടെ വാദം. അഭിഭാഷകരായ ഹാരിസ് ബീരാൻ, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഹരജി വിഷയത്തിൽ സമർപ്പിക്കപ്പെട്ട സമാനമായ ഹരജികൾക്കൊപ്പം പരിഗണിച്ചേക്കും.

Similar Posts