Kerala
![girl heart attack ambulance to kochi minister roshy augustine girl heart attack ambulance to kochi minister roshy augustine](https://www.mediaoneonline.com/h-upload/2023/06/01/1372679-ambulanceeeee.webp)
Kerala
ഹൃദയാഘാതമുണ്ടായ പെണ്‍കുട്ടിയുമായി ആംബുലൻസ് കൊച്ചിയിലേക്ക്; വഴിയൊരുക്കണമെന്ന് മന്ത്രി
![](/images/authorplaceholder.jpg?type=1&v=2)
1 Jun 2023 8:08 AM GMT
ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അഭ്യര്‍ഥിച്ചു.
ഇടുക്കി: ഹൃദയാഘാതമുണ്ടായ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആംബുലൻസിന് വഴിയൊരുക്കണമെന്ന അഭ്യർത്ഥനയുമായി മന്ത്രി റോഷി അഗസ്റ്റിന്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിൽ നിന്നാണ് പെൺകുട്ടിയെ എറണാകുളം അമൃത ആശുപത്രിയിലേക്ക് എത്തിക്കുന്നത്. KL 06 H 9844 എന്ന നമ്പറിലുള്ള ആംബുലൻസിലാണ് എത്തിക്കുക. ചെറുതോണി - തൊടുപുഴ - മൂവാറ്റുപുഴ - വൈറ്റില വഴിയാണ് ആംബുലൻസ് അമൃത ആശുപത്രിയിലേക്ക് എത്തുക. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.