ആഗോള എണ്ണ വിപണിയിൽ വില കുതിച്ചുയർന്നു; ബാരലിന് 87 ഡോളർ, 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
|സൗദിക്കും യു എ ഇക്കുമെതിരെ ഹൂതികൾ നടത്തിയ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക വില വർധനക്ക് കാരണമായിട്ടുണ്ട്
ആഗോള എണ്ണവിപണിയിൽ വില കുതിച്ചുയർന്നു. ആഗോള എണ്ണ ബാരലിന് 87 ഡോളറായി വില ഉയർന്നു. 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സൗദിക്കും യു എ ഇക്കുമെതിരെ ഹൂതികൾ നടത്തിയ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക വില വർധനക്ക് കാരണമായിട്ടുണ്ട്.
അബൂദബി വ്യവസായ മേഖലയായ മുസഫയിൽ മൂന്ന് പെട്രോളിയം ടാങ്കുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിശദവിവരങ്ങൾ അറിവായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി പ്രതികരിച്ചു. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. മആരിബിലും സൻആയിലും വൻ ആക്രമണമാണ് തുടരുന്നത്. ഇതിനിടയിലാണ് ആഗോള എന്ന വിലയിൽ വാൻ വർധനവ് രേഖപ്പെടുത്തിയത്.
അതിനിടെ യെമനിൽ അധിനിവേശം നടത്തുന്നവർക്കെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂത്തി വിഭാഗം അറിയിച്ചു. യു.എ.ഇക്ക് നേരെ നടന്ന ആക്രമണത്തെ അമേരിക്കയും യൂറോപ്യൻ യൂനിയനും അപലപിച്ചു. മേഖലയുടെ സമാധാനം തകർക്കുന്ന ആക്രമണമാണിതെന്നും യു.എ.ഇയുടെ സുരക്ഷയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും വിവിധ ലോക രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ ഗൾഫ് രാജ്യങ്ങളും യു.എ.ഇക്ക് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തെ അറബ് ലീഗ് അപലപിച്ചു.