കരുവന്നൂർ കേസുമായി ബന്ധമില്ലെന്ന് ഗോകുലം ഗോപാലൻ
|ഇന്ന് രാവിലെ പത്തരയോടെയാണ് ഗോകുലം ഗോപാലൻ ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസിലെത്തിയത്
കൊച്ചി: തനിക്ക് കേസുമായി നേരിട്ട് ബന്ധമില്ലെന്ന് ഗോകുലം ഗോപാലൻ. തന്റെ ഇടപാടുകാരൻ അനിൽകുമാറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് വ്യവസായി ഗോകുലം ഗോപാലൻ ഇ.ഡിക്ക് മുന്നിലെത്തുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് കൊച്ചി ഇ.ഡി ഓഫീസിൽ ഗോകുലം ഗോപാലൻ എത്തിയത്.
കരുവന്നൂർ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യന്നത്. കരുവന്നൂർ ബാങ്കിൽ ഗോകുലം ഗോപാലന് നിക്ഷേപമുണ്ടായിരുന്നു. ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രേഖകൾ ഹാജരാക്കാൻതയ്യാറായിരുന്നില്ല ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
അതേസമയം കരുവന്നൂർ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് തനിക്ക് സാമ്പത്തിക ഇടപാടില്ല. തന്റെ ഇടപാടുകരാനായ അനിൽ കുമാറുമായി ബന്ധപ്പെട്ട ചില രേഖകൾ തന്റെ പക്കലുണ്ട് അതാണ് ഇ.ഡി ചോദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞത്.
എന്നാൽ അനിൽകുമാർ ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് 18 കോടി രുപ തട്ടിയെടുത്ത് അനിൽ കുമാറുണ്ട്, ഇത് നേരത്തെ ഇ.ഡി വ്യക്തമാക്കിയതാണ്. ഈ അനിൽ കുമാറാണോ ഗോകുലം ഗോപാലൻ പറയുന്ന അനിൽ കുമാറെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.