Kerala
Goldforeigncurrencysmuggling, Karipurairportsmuggling
Kerala

കരിപ്പൂരിൽ 2.25 കോടിയുടെ സ്വർണവും വിദേശ കറൻസിയും പിടികൂടി

Web Desk
|
14 Feb 2023 1:31 AM GMT

യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച 17,000 യു.എ.ഇ ദിർഹമാണ് പിടിയിലായത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 2.25 കോടി രൂപയുടെ സ്വർണവും വിദേശ കറൻസിയും പിടികൂടി. സ്വർണമിശ്രിതവും സ്വർണ ബിസ്‌ക്കറ്റുകളുമാണ് കരിപ്പൂരിലെത്തിയ യാത്രക്കാരിൽനിന്ന് കസ്റ്റംസ് കണ്ടെത്തിയത്. യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച 17,000 യു.എ.ഇ ദിർഹവും പിടികൂടി.

ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് 1,272 ഗ്രാം സ്വർണ മിശ്രിതവുമായാണ് പിടിയിലായത്. കുവൈത്തില്‍നിന്നെത്തിയ കോഴിക്കോട് അടിവാരം സ്വദേശി 1,086 ഗ്രാം സ്വർണ മിശ്രിതവും കടത്താൻ ശ്രമിച്ച് പിടിയിലായി. നാല് ക്യാപ്‌സ്യൂളുകളായി ശരീരത്തിലാണ് ഇരുവരും സ്വർണം ഒളിപ്പിച്ചത്.

ജിദ്ദയിൽനിന്ന് വന്ന മലപ്പുറം പൂന്താനം സ്വദേശി ഷഫീക് സ്വർണ ബിസ്കറ്റുകളുമായാണ് കസ്റ്റംസ് പിടിയിലായത്. 1,499 ഗ്രാം തൂക്കം വരുന്ന ഒന്‍പത് സ്വർണ ബിസ്കറ്റുകൾ എമർജൻസി ലാംപില്‍നിന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. മസ്ക്കത്തിലേക്ക് പോകാനായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് അലി 17,430 യു.എ.ഇ ദിർഹവുമായും പിടിയിലായി. മതിയായ രേഖകളില്ലാതെ സൂക്ഷിച്ച വിദേശ കറൻസി കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. നാല് കേസുകളിലും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.

Summary: Gold and foreign currency worth Rs 2.25 crore seized at Karipur airport. Customs found mixed gold and gold biscuits from the passengers who reached the airport.

Similar Posts