Kerala
gold necklace
Kerala

വീണ്ടും 54,000 കടന്ന് സ്വര്‍ണവില

Web Desk
|
16 May 2024 7:06 AM GMT

കഴിഞ്ഞ ഏപ്രിലിലാണ് സ്വര്‍ണവില ഇതിനു മുന്‍പ് 54000 കടന്നത്

കോഴിക്കോട്: സ്വർണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 560 രൂപ വർധിച്ച് 54,280 രൂപയായി. ഗ്രാമിന് 6785 രൂപയാണ് വില.രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്‍റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്. കഴിഞ്ഞ മാര്‍ച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് സ്വര്‍ണവില ഇതിനു മുന്‍പ് 54000 കടന്നത്. അന്ന് 720 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പവന് 54360 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ട്.സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വില വര്‍ധനക്ക് പിന്നില്‍.

Related Tags :
Similar Posts