Kerala
gold bangles

പ്രതീകാത്മക ചിത്രം

Kerala

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 46760 രൂപ

Web Desk
|
2 Dec 2023 4:56 AM GMT

പവന് 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് സർവകാല റെക്കോർഡ് വില. ഗ്രാമിന് 75 രൂപ കൂടി 5845 രൂപയായി. പവന് 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 46760 രൂപയാണ്.

ഇതിനു മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. പവന് 46480 രൂപയായിരുന്നു അന്നത്തെ വില. നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

അഞ്ച് ശതമാനം പണിക്കൂലി 2334 രൂപയും മൂന്ന് ശതമാനം ജി.എസ്.ടിയായി 1464 രൂപ ​കൂടി ചേർത്താൽ പവൻ്റെ വില വില 50,000 കടക്കും. ഇതിനൊപ്പം ഹാൾമാർക്ക് യുണിക് ഐഡന്‍റിഫിക്കേഷൻ ചാർജ് കൂടിയാവുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏകദേശം 50,313.12 രൂപ നൽകേണ്ടി വരും.

Related Tags :
Similar Posts