മൂന്നാം ദിവസവും സ്വർണ വില വർധിച്ചു
|പവന് 35440 രൂപയായി
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 35440 രൂപയായി. ഗ്രാമിന് 4430 രൂപയും.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടി. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് പവന് വർധിച്ചത്.
ഫെബ്രുവരിയില്‍ പവന് 2640 രൂപ കുറഞ്ഞു. മാര്‍ച്ചിലാകട്ടെ 1560 രൂപയും. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. ജൂണില്‍ പവന് 2000 രൂപ കുറഞ്ഞു.
സ്വര്‍ണത്തിന് ഏറെ ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ ബാധിക്കും. രൂപ-ഡോളർ വിനിമയ നിരക്ക്,ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലും ഇന്ന് സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്.