Kerala
വീണ്ടും പൊള്ളിച്ച് സ്വർണവില
Kerala

വീണ്ടും പൊള്ളിച്ച് സ്വർണവില

Web Desk
|
28 Feb 2022 4:48 AM GMT

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്നുള്ള തകർച്ചയിൽനിന്ന് വെള്ളിയാഴ്ച തിരിച്ചുകയറിയ വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയർന്ന് 4700 ആയി.

ഓഹരി വിണിയിൽ ഉണ്ടായ ഇടിവാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്നുള്ള തകർച്ചയിൽനിന്ന് വെള്ളിയാഴ്ച തിരിച്ചുകയറിയ വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വർണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വർണ വില 720 രൂപ കുറഞ്ഞു.

Related Tags :
Similar Posts