Kerala
കരിപ്പൂരിൽ സ്വർണക്കടത്ത് സംഘം പിടിയിൽ; വിമാനത്താവളത്തിന് പുറത്ത് നിന്ന് കണ്ടെടുത്തത് 2.675 കിലോ ഗ്രാം സ്വർണം
Kerala

കരിപ്പൂരിൽ സ്വർണക്കടത്ത് സംഘം പിടിയിൽ; വിമാനത്താവളത്തിന് പുറത്ത് നിന്ന് കണ്ടെടുത്തത് 2.675 കിലോ ഗ്രാം സ്വർണം

Web Desk
|
16 April 2022 3:49 AM GMT

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നുപേരും, ഇവരെ കൊണ്ടുപോകാൻ വന്ന ഏഴുപേരുമാണ് പിടിയിലായത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിന്ന് സ്വർണക്കടത്ത് സംഘത്തെ പിടികൂടി.സ്വർണക്കടത്തുകാരും സഹായികളുമാണ് പിടിയിലായത്. സ്വർണ്ണം കടത്തിയ മൂന്നുപേരും, ഇവരെ കൊണ്ടുപോകാൻ വന്ന ഏഴുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് വിമാനത്താവളത്തിന് പുറത്ത് നിന്ന് പിടിയിലായത്.

ദുബായിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ,ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ആബിദ്,മലപ്പുറം വഴിക്കടവ് സ്വദേശി ആസിഫലിഎന്നിവരാണ് സ്വർണവുമായി ആദ്യം പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരും പിടിയിലാകുന്നത്.2.675 കിലോ ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം കണ്ടെടുത്തത് .മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം പുറത്തെത്തിച്ചത്.

അതേ സമയം, കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരെ വിമാനത്താവളത്തിന് പുറത്ത് നിന്ന് പിടികൂടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒന്നരമാസത്തിനിടെ 12 കിലോ സ്വർണമാണ് വിമാനത്താവളത്തിന് പുറത്ത് നിന്ന് പൊലീസ് പിടികൂടിയത്.

Similar Posts