Kerala
Kerala
നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത്: സ്വർണം കൈപറ്റിയവരുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
|18 April 2023 1:45 AM GMT
27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുക്കെട്ടിയത്
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുക്കെട്ടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുക്കെട്ടിയത്.
കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി. കോഴിക്കോടും കോയമ്പത്തൂരും റെയ്ഡ് നടത്തിയതിന്റെ തുടർച്ചയായാണ് നടപടി. അറസ്റ്റിലായ കേസിലെ മുഖ്യസൂത്രധാരൻ കെ.ടി റമീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സ്വർണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണം ഇ.ഡി ശക്തമാക്കിയിരുന്നത്.