Kerala
Karipur airport, gold smuggling, gold
Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയുടെ സ്വര്‍ണം പിടികൂടി

Web Desk
|
28 Jan 2023 1:26 PM GMT

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് സ്വർണവുമായി പിടിയിലായത് .

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. അഞ്ചു യാത്രക്കാരിൽ നിന്ന് കസ്റ്റംസ് പിടിച്ചത് അഞ്ചര കിലോയിലധികം സ്വർണമിശ്രിതമാണ്. പിടിയിലായവർ സ്വർണക്കടത്ത് സംഘത്തിന്റെ ക്യാരിയർമാരാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് സ്വർണവുമായി പിടിയിലായത് .

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി സൽമാനുൽ ഫാരിസ് , മലപ്പുറം വള്ളുവമ്പ്രം സ്വദേശി നൗഷാദ് , ആമയൂർ സ്വദേശി ജംഷീർമോൻ, പന്തല്ലൂർ സ്വദേശി അസ്ലം കോഴിക്കോട് അത്തോളി സ്വദേശി ഷറഫുദീൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിമാന യാത്ര ടിക്കറ്റിനും ഒരു ലക്ഷത്തോളം രൂപ പ്രതിഫലത്തിനും വേണ്ടിയാണ് ഇവർ സ്വർണക്കടത് സംഘത്തിന്റെ ക്യാരിയർ ആയി പ്രവർത്തിച്ചതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. -

ജിദ്ദയിൽ നിന്നും ദുബായിൽ നിന്നുമുള്ള യാത്രക്കാരെ ഉപയോഗിച്ച് സ്വർണ കടത്തിന് ശ്രമിച്ചത് ഒരേ സംഘമാണോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. അഞ്ച് യാത്രക്കാരും കൊണ്ട് വന്ന സ്വർണത്തിന്റെ തൂക്കത്തിൽ വ്യത്യാസമുണ്ടെങ്കിലും സമാന രീതിയിലാണ് എല്ലാവരും സ്വർണം കൊണ്ട് വന്നത്. നാല് ക്യാപ്സ്യൂളുകൾ വീതം ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത് . സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു .

Similar Posts