Kerala
Kerala
ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു
|7 Feb 2022 4:34 AM GMT
ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ 'മെന്‍റല്‍ ദീപു' എന്നറിയപ്പെടുന്ന ദീപുവിന് നേരെ കഴിഞ്ഞ ബുധനാഴ്ചയാണ് അക്രമം ഉണ്ടാകുന്നത്
തിരുവനന്തപുരത്ത് പരിക്കേറ്റ് ചികിത്സയിലിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ദീപു കൊല്ലപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിലാണ് ദീപുവിന് പരിക്കേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.
ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ മെന്‍റല്‍ ദീപു എന്നറിയപ്പെടുന്ന ദീപുവിന് 37 വയസുണ്ട്. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കേറ്റ അടിയാണ് ദീപുവിന്‍റെ അവസ്ഥ ഗുരുതരമാക്കിയത്. രാത്രി മദ്യപാനത്തിനിടെയാണ് ആക്രമണം നടന്നത്. ദീപു ജാമ്യത്തിലിറങ്ങി രണ്ടുദിവസത്തിനുശേഷമാണ് സംഭവം നടക്കുന്നത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചംഗ സംഘമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.