Kerala
Goonda Leaders birthday celebration in front of Thrissur in avesham movie model
Kerala

തൃശൂരിൽ വീണ്ടും ആവേശം മോഡലിൽ ​ഗുണ്ടയുടെ ജന്മദിനാഘോഷം; പ്രായപൂർത്തിയാകാത്തവരടക്കം 32 പേർ പിടിയിൽ

Web Desk
|
8 July 2024 1:45 AM GMT

മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനായിരുന്നു പരിപാടി.

തൃശൂർ: തൃശൂർ റൗണ്ടിൽ തെക്കേഗോപുരനടയ്ക്ക് മുൻപിലായി ഗുണ്ടയുടെ ജന്മദിനാഘോഷം. ആഘോഷത്തിനായി ഒത്തുകൂടിയ പ്രായപൂർത്തിയാകാത്ത 16 പേരുൾപ്പെടെ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനാണ് ചെറുപ്പക്കാർ തെക്കേനടയിൽ ഒത്തുകൂടിയത്. പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു.

സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് നാലു വാഹനങ്ങളിലായി എത്തി സംഘത്തെ വളഞ്ഞു. ഇവർ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടുകയായിരുന്നു.

അടുത്തിടെ ജയിൽ മോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. തുറന്ന വാട്സ്ആപ്പിൽ 'എസ്.ജെ' എന്ന പേരിൽ ഗ്രൂപ്പും ഉണ്ടാക്കി. ഇതിൽ ആസൂത്രണം ചെയ്ത പ്രകാരമാണ് യുവാക്കൾ തെക്കേഗോപുരനടയിൽ ഒത്തുകൂടിയത് എന്നാണ് വിവരം.

സാജന്‍ സിനിമാ സ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. സംഭവത്തിൽ സംഘാംഗങ്ങൾ പിടിയിലായെങ്കിലും സാജനെ കസ്റ്റഡിയിലെടുക്കാൻ ആയിട്ടില്ല.

Similar Posts