Kerala
കോഴിക്കോട് ചിക്കൻ ബർഗറിൽ ജീവനുള്ള പുഴു; രണ്ടുപേർക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും
Kerala

കോഴിക്കോട് ചിക്കൻ ബർഗറിൽ ജീവനുള്ള പുഴു; രണ്ടുപേർക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും

Web Desk
|
15 Aug 2024 10:17 AM GMT

മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ബർ​ഗറിലാണ് പുഴു

കോഴിക്കോട്: മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചിക്കൻ ബർഗറിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. ബർഗർ കഴിച്ച രണ്ടുപേർ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ഇവർ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൽ പരാതി നൽകി.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇവർ ബർ​ഗർ വാങ്ങിയത്. രുചിയിൽ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് തുറന്നുനോക്കിയപ്പോഴാണ് പുഴുവിനെ കണ്ടത്. ഉടൻ ഹൈപ്പർമാർക്കറ്റുമായി ബന്ധപ്പെ​ട്ടെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.

Related Tags :
Similar Posts