Kerala
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പകുതി സീറ്റിൽ സർക്കാർ ഫീസ്; മെഡിക്കൽ കൗൺസിൽ നിർദേശം നടപ്പാക്കേണ്ടെന്ന് ഹൈക്കോടതി
Kerala

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പകുതി സീറ്റിൽ സർക്കാർ ഫീസ്; മെഡിക്കൽ കൗൺസിൽ നിർദേശം നടപ്പാക്കേണ്ടെന്ന് ഹൈക്കോടതി

Web Desk
|
31 Aug 2022 12:54 AM GMT

എല്ലാ സീറ്റുകളിലേക്കും എൻട്രൻസ് കമ്മിഷണറാണ് അലോട്ട്‌മെൻറ് നടത്തുന്നതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പകുതി സീറ്റിൽ സർക്കാർ ഫീസെന്ന മെഡിക്കൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ നിർദേശം കേരളത്തിൽ നടപ്പാക്കേണ്ടെന്ന് ഹൈക്കോടതി.

2017 ലെ ചട്ടം നിലവിൽ വന്നതോടെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ മാനേജ്‌മെൻറ് ക്വാട്ട- സർക്കാർ ക്വാട്ട എന്ന വേർതിരിവില്ല. എല്ലാ സീറ്റുകളിലേക്കും എൻട്രൻസ് കമ്മിഷണറാണ് അലോട്ട്‌മെൻറ് നടത്തുന്നതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

ഫെബ്രുവരി മൂന്നിന് ദേശീയ മെഡിക്കൽ കമീഷൻ നൽകിയ 25 നിർദേശങ്ങളിലാണ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ ഫീസ് ഏർപ്പെടുത്തണമെന്ന് നിർദേശിച്ചത്. ഇത് നിയമപരമല്ലെന്നാരോപിച്ചാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ നിർദേശമൊഴികെ ഫീസ് നിർണയിക്കുന്ന കാര്യത്തിൽ എൻ.എം.സി ഉത്തരവിലുള്ള മറ്റ് നിർദേശങ്ങൾ അഡ്മിഷൻ ആൻഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി പാലിക്കണമെന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

50 ശതമാനം സീറ്റിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന എൻ.എം.സി നിർദേശം നടപ്പാക്കിയാൽ ശേഷിച്ച 50 ശതമാനം സീറ്റിൽ പ്രവേശനം നേടുന്നവരിൽ നിന്ന് കോളജ് നടത്തിപ്പിനും മറ്റുമായി വലിയ തുക ഫീസായി ഈടാക്കേണ്ടി വരുമെന്നായിരുന്നു ഹരജിക്കാരുടെവാദം. ഇതൊഴിവാക്കി കോളജ് നടത്തിപ്പിനുള്ള ചെലവ് കണക്കാക്കി കുറഞ്ഞ ഫീസ് ഈടാക്കാനാണ് സംസ്ഥാനത്ത് ഫീസ് നിർണയ സമിതി അനുമതി നൽകുന്നത്. അതിനാൽ 50 ശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന എൻ.എം.സി നിർദേശം നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

Similar Posts