Kerala
കണ്ണൂർ വിസി നിയമനത്തിൽ തീരുമാനമെടുക്കാൻ സമ്മർദമുണ്ടായെന്ന് ആവർത്തിച്ച് ഗവർണർ
Kerala

കണ്ണൂർ വിസി നിയമനത്തിൽ തീരുമാനമെടുക്കാൻ സമ്മർദമുണ്ടായെന്ന് ആവർത്തിച്ച് ഗവർണർ

Web Desk
|
12 Dec 2021 1:20 PM GMT

ഫോണിൽ സംസാരിക്കാനാവാത്തതിനാലാണ് കത്തയച്ചത്. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് മറുപടി നൽകാനാവില്ല. ചാൻസലർ പദവിയിൽ തുടരാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസിയുടെ നിയമനത്തിൽ തീരുമാനമെടുക്കാൻ സമ്മർദമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. വിസിയുടെ നിയമനത്തിൽ ഒപ്പുവെച്ചത് തർക്കം ഒഴിവാക്കാനാണ്. എ.ജിയുടെ നിയമോപദേശം സർക്കാരിന് മാത്രമാണ് ബാധകമെന്നും ഗവർണർക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണിൽ സംസാരിക്കാനാവാത്തതിനാലാണ് കത്തയച്ചത്. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് മറുപടി നൽകാനാവില്ല. ചാൻസലർ പദവിയിൽ തുടരാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപ്രകാരമുള്ള തന്റെ ചുമതല വഹിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. ഒരിക്കൽ സമ്മർദത്തിനു വഴങ്ങി. ഇനി അതിനു നിന്നുകൊടുക്കാനാവില്ല. അതുകൊണ്ടാണ് ചാൻസലർ സ്ഥാനം ഒഴിയുന്നതെന്ന് ഗവർണർ പറഞ്ഞു.

Similar Posts