Kerala
Kerala
യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി സർക്കാർ
|9 March 2023 1:09 PM GMT
സുപ്രിംകോടതി വിധിക്ക് എതിരാകാതെ ഇരുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം നൽകുന്നതാണ് ബിൽ.
തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. നിയമത്തിന്റെ കരടിന് ഇടതുമുന്നണി അംഗീകാരം നൽകി. സുപ്രിംകോടതി വിധിക്ക് എതിരാകാതെ ഇരുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം നൽകുന്നതാണ് ബിൽ.
ഏറെക്കാലമായി നിലനിൽക്കുന്നതാണ് യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം. ഇത് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടക്കം ചർച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് നിയമനിർമാണത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്. പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകി യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിലാണ് നിയമനിർമാണം നടത്തുന്നത്.