Kerala
K Gopalakrishnan
Kerala

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ. ഗോപാലകൃഷ്ണനെതിരായ സർക്കാർ നടപടി ഉടനുണ്ടായേക്കും

Web Desk
|
11 Nov 2024 1:06 AM GMT

സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്

തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഓഫീസർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരായ സർക്കാർ നടപടി ഉടൻ ഉണ്ടായേക്കും. ഗോപാലകൃഷ്ണന്‍റെ വിശദീകരണം തൃപ്തികരമില്ലെന്നും നടപടിയെടുക്കാം എന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ പരസ്യ വിമർശനങ്ങൾ ഉന്നയിച്ച എൻ. പ്രശാന്തിനെതിരെ നടപടി സ്വീകരിക്കാമെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് ചട്ടലഘനം നടത്തിയെന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ മുഖ്യമന്ത്രി വേഗത്തിൽ തീരുമാനമെടുക്കും എന്നാണ് സൂചന.

നേരത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. വിവാദത്തിൽ ഗോപാലകൃഷ്ണനെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണ് ഡിജിപിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.

Similar Posts