Kerala
എആർ നഗർ സഹകരണ ബാങ്കിൽ വ്യാപക ക്രമക്കേടെന്ന് സർക്കാർ
Kerala

എആർ നഗർ സഹകരണ ബാങ്കിൽ വ്യാപക ക്രമക്കേടെന്ന് സർക്കാർ

Web Desk
|
5 Oct 2021 6:25 AM GMT

ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരിൽ രണ്ടര കോടിയലധികം രൂപയുടെ അനധികൃത നിക്ഷേപങ്ങളാണുള്ളത്

മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ വ്യാപക ക്രമക്കേടെന്ന് സർക്കാർ നിയമസഭയിൽ. ബാങ്കിൽ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്ന് സഹകരണമന്ത്രി വിഎൻ വാസവൻ അറിയിച്ചു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ.

ഏ ആർ നഗർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിനും വ്യാജ അക്കൗണ്ട് ഉണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കെ വൈ സി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരിൽ രണ്ടര കോടിയലധികം രൂപയുടെ അനധികൃത നിക്ഷേപങ്ങളാണുള്ളത്. വ്യാജ അക്കൗണ്ടുകളിലൂടെ വ്യാപകമായ ക്രമക്കേടുകളാണ് നടന്നതെന്നും സഹകരണ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു.

257 ബാങ്ക് ഐ ഡി യിൽ അങ്കൗണ്ട് ഉള്ളതായി കാണുന്നില്ല. ഒരാളുടെ പേരിൽ വിവിധ കസ്റ്റമർ ഐ.ഡികളുള്ളതായി കണ്ടെത്തി. ചില കസ്റ്റമർ ഐ.ഡി.കളുടെ വിലാസം തിരുത്തി. ജീവനക്കാരുടെ അക്കൗണ്ടിലും അനധികൃത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. പിന്നിൽ മുൻ ബാങ്ക് സെക്രട്ടറി ഹരികുമാറാണെന്നും മറുപടിയില്‍ പറയുന്നു.




Similar Posts