Kerala
![അവിശ്വാസിയെ ദേവസ്വം മന്ത്രിയാക്കുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ: വിഡി സതീശൻ അവിശ്വാസിയെ ദേവസ്വം മന്ത്രിയാക്കുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ: വിഡി സതീശൻ](https://www.mediaoneonline.com/h-upload/2021/09/22/1248381-vd.webp)
Kerala
അവിശ്വാസിയെ ദേവസ്വം മന്ത്രിയാക്കുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ: വിഡി സതീശൻ
![](/images/authorplaceholder.jpg?type=1&v=2)
19 Nov 2021 8:14 AM GMT
ശബരിമലയിലെ തീർത്ഥം താഴെ കളഞ്ഞതിലൂടെ മന്ത്രി കാണിച്ചത് ദൈവനിന്ദ ആണെന്ന് മുൻമന്ത്രി കെ ബാബു കുറ്റപ്പെടുത്തി
അവിശ്വാസിക്ക് ദേവസ്വം മന്ത്രി സ്ഥാനം നൽകണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദൈവത്തിൽ വിശ്വസിക്കണമെന്ന് ആരെയും നിർബന്ധിക്കാൻ സാധിക്കില്ലെന്നും സതീശൻ പറഞ്ഞു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ശബരിമലയിലെ തീർത്ഥജലം കുടിച്ചില്ലെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ശബരിമലയിലെ തീർത്ഥം താഴെ കളഞ്ഞതിലൂടെ മന്ത്രി കാണിച്ചത് ദൈവനിന്ദ ആണെന്ന് മുൻമന്ത്രി കെ ബാബു കുറ്റപ്പെടുത്തി.
എന്നാൽ ദൈവത്തിന്റെ പണം കക്കുന്നവർ പേടിച്ചാൽ മതിയെന്നും മോഷ്ടിക്കാത്തതിനാൽ പേടിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അമ്മയെ ബഹുമാനമുണ്ടെങ്കിലും തൊഴാറില്ലെന്നും തീർത്ഥം കുടിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.