Kerala
antony raju, cpm, highcourt
Kerala

വിദ്യാർഥി കൺസഷൻ റേഷൻ കാർഡ് അടിസ്ഥാനത്തിൽ; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ യാത്ര

Web Desk
|
14 Dec 2021 2:37 PM GMT

അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും. രാത്രയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലുണ്ട്. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ട്.

വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെയാണ് കൺസഷൻ നൽകുന്നത്. റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷൻ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും. രാത്രയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലുണ്ട്. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ട്.

രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർധന ആലോചിക്കുന്നത്. ആംബുലൻസ് നിരക്ക് ഏകീകരിക്കും. ഇതിനായി റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Similar Posts