Kerala
സഹകരണ സ്ഥാപനങ്ങൾ ബാങ്കല്ലെന്ന് ആർബിഐ നിലപാടിനെതിരെ സർക്കാർ കോടതിയിലേക്ക്
Kerala

സഹകരണ സ്ഥാപനങ്ങൾ ബാങ്കല്ലെന്ന് ആർബിഐ നിലപാടിനെതിരെ സർക്കാർ കോടതിയിലേക്ക്

Web Desk
|
14 Dec 2021 9:17 AM GMT

സഹകരണ സ്ഥാപനങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കാനോ നിക്ഷേപം സ്വീകരിക്കാനോ പാടില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

സഹകരണ സ്ഥാപനങ്ങൾ ബാങ്കല്ലെന്ന റിസർവ് ബാങ്ക് നിലപാടിനെതിരെ സംസ്ഥാന സർക്കാർ കോടതിയിലേക്ക്. നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സഹകരണമന്ത്രി വി.എൻ വാസവൻ നാളെ ഡൽഹിയിലെത്തും.

ആർബിഐ തീരുമാനം ശരിവെച്ചുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ സംസാരിച്ചത്. ഈ സാഹചര്യത്തിലാണ് നിയമനടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

സഹകരണ സ്ഥാപനങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കാനോ നിക്ഷേപം സ്വീകരിക്കാനോ പാടില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സഹകരണസംഘം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കോ - ഓപറേറ്റീവ് സൊസൈറ്റികളാണ്. കോ - ഓപറേറ്റീവ് ബാങ്കുകളല്ല. ഈ സംഘങ്ങൾ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ധനമന്ത്രി പറഞ്ഞു.

Similar Posts