Kerala
മന്ത്രിമാരുടെ പേഴ്സണല്‍ സ്‌റ്റാഫിന്‍റെ ശമ്പളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി
Kerala

മന്ത്രിമാരുടെ പേഴ്സണല്‍ സ്‌റ്റാഫിന്‍റെ ശമ്പളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

ijas
|
17 April 2021 3:01 PM GMT

സർക്കാർ ശമ്പളവും പെൻഷനും കൊടുക്കാൻ എല്ലാ മാസവും കടമെടുക്കുമ്പോഴാണ് പേഴ്സണൽ സ്റ്റാഫിൻെറ ശമ്പളത്തില്‍ ഈ രീതിയിലുള്ള വർധനവ്

മന്ത്രിമാരുടെ പേഴ്സണല്‍ സ്‌റ്റാഫിന്‍റെ ശമ്പളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. പ്രതിപക്ഷ നേതാവിന്‍റെയും ചീഫ് വിപ്പിന്‍റെയും പേഴ്സണൽ സ്റ്റാഫിന്‍റെ ശമ്പളവും വർധിപ്പിച്ചു.1/7/2019 മുതൽ ശമ്പള വർധനവിന് പ്രാബല്യമുണ്ട്. പതിനൊന്നാം ശമ്പളക്കമ്മിഷൻ ശുപാർശയുടെ പേരിലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻെറ ശമ്പളം കുത്തനെ വർധിപ്പിച്ചിരിക്കുന്നത്.




ഇതോടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുടെയും ശമ്പളം 107800 മുതൽ 160000 എന്ന പരിധിയിലേക്ക് ഉയർന്നിട്ടുണ്ട്. നേരത്തെ ഇത് 77400 മുതൽ 115200 വരെയായിരുന്നു. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാർ മുതൽ പാചകക്കാർ വരെയുള്ളവരുടെ ശമ്പളവും വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. 2019 ജൂലൈ ഒന്ന് മുതലാണ് വർധനക്ക് പ്രാബല്യം നൽകിയിരിക്കുന്നത്. സർക്കാർ ശമ്പളവും പെൻഷനും കൊടുക്കാൻ എല്ലാ മാസവും കടമെടുക്കുമ്പോഴാണ് പേഴ്സണൽ സ്റ്റാഫിൻെറ ശമ്പളത്തിലും ഈ രീതിയിലുള്ള വർധനവ്. ശമ്പള വർധനവോടെ കോടികളാണ് ഓരോ മാസവും പൊതു ഖജനാവിൽ നിന്നും ചെലവഴിക്കേണ്ടി വരിക.

Similar Posts