Kerala
ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമനം
Kerala

ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമനം

Web Desk
|
28 Nov 2024 2:33 PM GMT

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും വാഹനാപകടത്തിൽ നഷ്ടമായി

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് നിയമനം നൽകിയത്. കഴിഞ്ഞ ജൂലൈ 30നുണ്ടായ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിക്ക് അച്ഛൻ, അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും നഷ്ടമായി.

വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്‍സണ്‍ വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം നടത്താനിരിക്കെയായിരുന്നു വരന്‍റെ അപ്രതീക്ഷിത വിയോഗം.

Similar Posts