Kerala
കോഴിക്കോട്ടെ ഐ.ടി സ്റ്റാർട്ടപ്പിൻറെ ഹെൽത്ത് കെയർ ആപ്ലിക്കേഷന് മാൾട്ട സർക്കാരിൻറെ സഹായം
Kerala

കോഴിക്കോട്ടെ ഐ.ടി സ്റ്റാർട്ടപ്പിൻറെ ഹെൽത്ത് കെയർ ആപ്ലിക്കേഷന് മാൾട്ട സർക്കാരിൻറെ സഹായം

Web Desk
|
4 Dec 2021 2:12 AM GMT

രോഗികളുടെ തുടർ ചികിത്സക്കായി മാൾട്ടയിലെ ആശുപത്രിയില്‍ ആപ് ഉപയോഗിക്കാന്‍ തത്വത്തില്‍ ധാരണയായി.

കോഴിക്കോട്ടെ ഐ.ടി സ്റ്റാർട്ടപ്പിന്‍റെ ഹെല്‍ത്ത് കെയർ ആപ്ലിക്കേഷന്‍ മാൾട്ട സർക്കാരിന്‍റെ സഹായം. പ്രമേഹ രോഗികളുടെ തുടർ ചികിത്സക്കായി മാൾട്ടയിലെ ആശുപത്രിയില്‍ ആപ് ഉപയോഗിക്കാന്‍ തത്വത്തില്‍ ധാരണയായി. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്ലിക്കേഷന്‍ ജർമനി ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളില്‍ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐ.ടി സംരംഭകനായ ഷാഹിർ കുങ്ങഞ്ചേരി.

പിതാവിന്‍റെ രോഗം കണ്ടെത്താന്‍ വൈകയതിന്‍റെ കാരണം ചികഞ്ഞാണ് ചേന്ദമംഗലൂർ സ്വദേശി ഷാഹിർ കുങ്ങഞ്ചേരി പതിയെ ഹെല്‍ത്ത് കെയർ സൊലൂഷന്‍ എന്ന ആശയത്തിലേക്ക് വന്നത്. തുടർചികിത്സ ആവശ്യമുള്ള രോഗികളുടെ ഭക്ഷണ ക്രമമുള്‍പ്പെടെ നിരീക്ഷിക്കാന്‍ ഡോക്ടർക്ക് കഴിയുന്ന തരത്തിലാണ് ഫെലിക്സാ കെയർ എന്ന ആപ്പിന്‍റെ പ്രവർത്തനം.

രോഗി നടത്തിയ വ്യത്യസ്ത പരിശോധനകളുടെ ഫലത്തില്‍ നിന്ന് സംക്ഷിപ്ത വിവരം ഡോക്ടറിന് ലഭിക്കും. രോഗിക്കും ഡോക്ടറിനും മാത്രമല്ല ആവശ്യമെങ്കില്‍ രോഗിയുടെ ബന്ധുക്കള്‍ക്കും എല്ലാം വിവരങ്ങളും അറിയാന്‍ സാധിക്കും. ഇന്ത്യക്കൊപ്പം തന്നെ വിദേശരാജ്യങ്ങളിലും വിപണി കണ്ടെത്താനുള്ള ശ്രമമാണ് മാർട്ട സർക്കാരുമായുള്ള ധാരണയിലെത്തിച്ചത്.

ജർമനിയിലും വിവിധ ആശുപത്രികളുമായി കരാറിന് സാധ്യതയുണ്ട്. മറ്റുരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തങ്ങളുടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന് അവസരം ലഭിക്കുമെന്നാണ് ഈ മലയാളി ഐ ടി സംരംഭകന്‍റെ പ്രതീക്ഷ

Similar Posts