Kerala
IHRD
Kerala

ഐ.എച്ച്.ആർ.ഡി ഡയരക്ടറുടെ യോഗ്യത ഭേദഗതി ചെയ്തത് തെറ്റെന്ന് നിയമോപദേശം

Web Desk
|
12 March 2024 2:56 AM GMT

ഐ.എച്ച്.ആർ.ഡി ഡയരക്ടറായി വി.എസ് അച്യുതാനന്ദന്റെ മകനെ നിയമിക്കാനാണ് ഭേദഗതി വരുത്തിയതെന്നാണ് ആരോപണം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ്‌(ഐ.എച്ച്.ആർ.ഡി) ഡയരക്ടറുടെ യോഗ്യത ഭേദഗതി ചെയ്ത സർക്കാർ ഉത്തരവ് തെറ്റെന്ന് നിയമോപദേശം. എ.ഐ.സി.ടി.ഇ ചട്ടങ്ങൾ പ്രകാരം ഡയരക്ടർ നിയമനത്തിന് അധ്യാപന യോഗ്യത നിർബന്ധമാണ്. യോഗ്യതയിൽ ഭേദഗതിക്ക് ശിപാർശ ചെയ്യാൻ അധികാരം ഗവേണിങ് ബോഡിക്ക് മാത്രമാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിലവിലെ ഉത്തരവുപ്രകാരം ഡയരക്ടറുടെ നിയമനം നടത്തിയാൽ കോടതിക്ക് ഇടപെടാൻ സാധിക്കും. നടപടിക്രമങ്ങൾ പാലിച്ച് യോഗ്യതാ ഭേദഗതിക്ക് ശിപാർശ നൽകണമെന്നും നിയമോപദേശത്തിലുണ്ട്. ഐ.എച്ച്.ആർ.ഡിക്കും സർക്കാരിനുമാണ് നിയമോപദേശം നൽകിയത്.

ഐ.എച്ച്.ആർ.ഡി ഡയരക്ടറായി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ നിയമിക്കാനാണ് ഭേദഗതി വരുത്തിയതെന്നാണ് ആരോപണം.

Summary: Legal advice that the government order amending the qualifications of the Institute of Human Resources Development (IHRD) director is wrong.

Similar Posts