Kerala
തന്നെ സമ്മർദത്തിലാക്കി കാര്യം നേടാമെന്ന് സർക്കാർ കരുതേണ്ട, താൻ വഴങ്ങില്ല; ഗവർണർ
Kerala

'തന്നെ സമ്മർദത്തിലാക്കി കാര്യം നേടാമെന്ന് സർക്കാർ കരുതേണ്ട, താൻ വഴങ്ങില്ല'; ഗവർണർ

Web Desk
|
27 Sep 2023 3:45 PM GMT

തനിക്കെതിരെ കോടതിയെ സമീപിക്കാൻ 40 ലക്ഷം രൂപ ചെലവാക്കിയതുകൊണ്ട് എന്താണ് പ്രയോജനം എന്നും ഗവർണർ ചോദിച്ചു

തിരുവനന്തപുരം: ഗവർണർ സർക്കാർ തർക്കം തുറന്നപോരിലേക്ക്. തനിക്കെതിരെ കോടതിയെ സമീപിക്കാൻ നാൽപതുലക്ഷം രൂപ നൽകി നിയമോപദേശം തേടിയെന്നും സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ സമ്മർദത്തിൽ ആക്കി കാര്യം നേടാം എന്ന് സർക്കാർ കരുതേണ്ടന്നും താൻ അതിനു വഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു. 40 ലക്ഷം രൂപ ചെലവാക്കിയത് കൊണ്ട് എന്താണ് പ്രയോജനം എന്നും ഗവർണർ ചോദിച്ചു.

Similar Posts