Kerala
കെ-റെയിലിൽ എതിർ സ്വരം കേൾക്കാൻ സർക്കാർ; വിമർശനമുന്നയിക്കാനും മറുപടി നൽകാനും അവസരം
Kerala

കെ-റെയിലിൽ എതിർ സ്വരം കേൾക്കാൻ സർക്കാർ; വിമർശനമുന്നയിക്കാനും മറുപടി നൽകാനും അവസരം

Web Desk
|
22 April 2022 5:56 AM GMT

കെ-റെയിലിനെ അനുകൂലിക്കുന്ന 3 പേർക്കും പ്രതികൂലിക്കുന്ന മൂന്ന് പേർക്കും 10 മിനിറ്റ് നേരം സംസാരിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിമർശനം ഉന്നയിക്കാനും മറുപടി നൽകാനും സംസ്ഥാന സർക്കാർ വേദി ഒരുക്കുന്നു. സാങ്കേതികമായ സംശയം ഉന്നയിച്ചവരെ കേൾക്കാനാണ് സർക്കാർ തീരുമാനം. ഇതോടനുബന്ധിച്ച് അലോക് വർമ, ആർ വി ജി മേനോൻ,ജോസഫ് സി മാത്യൂ എന്നിവരെ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. ഇവരുടെ ആശങ്കകൾക്ക് കെ-റെയിൽ അധികൃതരാണ് മറുപടി പറയുക.

പാനൽ ഡിസ്‌കഷൻ എന്ന രീതിയിലാണ് പരിപാടി സംവിധാനം ചെയ്തിരിക്കുന്നത്. ഈ മാസം 28 നാണ് തിരുവനന്തപുരത്തായിരിക്കും പരിപാടി നടക്കുക. കെ-റെയിലിനെ അനുകൂലിക്കുന്ന മൂന്ന് പേർക്കും പ്രതികൂലിക്കുന്ന മൂന്ന് പേർക്കും 10 മിനിറ്റ് നേരം സംസാരിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. പരിപാടി തത്സമയം സംപ്രേഷണം ചെയ്യാനുള്ള അനുമതി മാധ്യമങ്ങൾക്ക് നൽകും.

പരിപാടിയുടെ മോഡറേറ്ററായി എത്തുന്നത് സയൻസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ.പി സുധീറായിരിക്കും. പദ്ധതിയുടെ മുഖ്യ വിമർശകനാണ് അലോക് വർമ്മ. കെ-റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ അനുമതി തേടിയെങ്കിലും അത് നിഷേധിക്കുകയാണുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

Similar Posts