Kerala
അചഞ്ചലമായ ജനക്ഷമതതൽപരയും സൗമ്യമായ പെരുമാറ്റവുംകൊണ്ട് ഏവർക്കും പ്രിയങ്കരൻ: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ
Kerala

'അചഞ്ചലമായ ജനക്ഷമതതൽപരയും സൗമ്യമായ പെരുമാറ്റവുംകൊണ്ട് ഏവർക്കും പ്രിയങ്കരൻ': കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Web Desk
|
1 Oct 2022 4:44 PM GMT

സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും എന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു കോടിയേരി എന്നും മുൻ മന്ത്രി, സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും എന്നും ആത്മാവിന് മുക്തി നേരുന്നുവെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

പാർട്ടിക്കും പ്രവർത്തകർക്കും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു നിയമമന്ത്രി പി.രാജീവിന്റെ പ്രതികരണം. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ നയിച്ച നേതാവായിരുന്നു കോടിയേരി എന്നും തുടർഭരണത്തിന് വേണ്ടി അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു എന്നും അദ്ദേഹം തിരിച്ചു വരണമെന്ന് പ്രതിപക്ഷ നിരയിലുള്ളവർ പോലും ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ(69) അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.


Similar Posts