Kerala
നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനും; രൂക്ഷ വിമർശനവുമായി ഗവർണർ
Kerala

'നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനും'; രൂക്ഷ വിമർശനവുമായി ഗവർണർ

Web Desk
|
22 Oct 2022 9:25 AM GMT

ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിയുടെ പ്രവർത്തനം പരിശോധിക്കാനാണ് ഗവർണർ. താനാണ് മന്ത്രിമാരെ നിയമിച്ചതെന്നും ഗവർണർ പറഞ്ഞു.

തിരുവനന്തപുരം: നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി? ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിയുടെ പ്രവർത്തനം പരിശോധിക്കാനാണ് ഗവർണർ. താനാണ് മന്ത്രിമാരെ നിയമിച്ചതെന്നും ഗവർണർ പറഞ്ഞു.

നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല. വിവരമില്ലാത്ത ഇവരെപ്പോലുള്ളവർ ഭരിക്കുന്നതുകൊണ്ടാണ് ആളുകൾ പുറത്തേക്ക് പോകുന്നത്. ഗവർണറുടെ നടപടികൾ പരിശോധിക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഏത് സാഹചര്യത്തിലാണ് താൻ അത് പറഞ്ഞതെന്ന് പരിശോധിക്കണം. ഭരണഘടന തകർന്നാൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരമുണ്ട്. എല്ലാ സാഹചര്യത്തിലും ഗവർണർക്ക് ഇടപെടാനുള്ള അധികാരമില്ല. യു.പിയിൽനിന്ന് വന്ന ഒരാൾക്ക് എങ്ങനെ കോരളത്തിലെ വിദ്യാഭ്യാസസ്ഥിതി മനസിലാകുമെന്നാണ് ധനമന്ത്രി ചോദിച്ചത്. മദ്യ വിൽപനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും മന്ത്രിമാർക്ക് ഗവർണർ മുന്നറിയിപ്പ് നൽകി.

സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി വായിച്ച ഗവർണർ വി.സി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രിംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റപ്പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വി.സിമാരുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് ഗവർണർ സർക്കാറിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

Similar Posts