കണ്ണൂർ സർവകലാശാല ചട്ട ഭേദഗതിക്ക് അനുമതി നിഷേധിച്ച് ഗവർണർ
|71 പഠന ബോർഡുകൾ പുനഃസംഘടിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു
കണ്ണൂർ സർവകലാശാല ചട്ട ഭേദഗതിക്ക് അനുമതി നിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പഠന ബോർഡുകളിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണറിൽ നിന്ന് മാറ്റാനുള്ള ഭേദഗതിക്കാണ് അനുമതി നിഷേധിച്ചത്. 71 പഠന ബോർഡുകൾ പുനഃസംഘടിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹരജി നിലനിൽക്കവെയാണ് ഗവർണറുടെ അധികാരം പിൻവലിച്ചുകൊണ്ട് നിലവിലെ ചട്ടം സർവകലാശല ഭേദഗതി ചെയ്തത്. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണർക്കാണുള്ളത്. യൂണിവേഴ്സിറ്റി നിലവിൽ വന്ന 1996 മുതൽ ഗവർണറാണ് ബോർഡിലെ അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടുള്ളത്.
ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ ഹർജി നിലനിൽക്കെയാണ് ഗവർണറുടെ അധികാരം പിൻവലിച്ചുകൊണ്ട് നിലവിലെ ചട്ടം സർവകലാശാല ഭേദഗതി ചെയ്തത്. ചട്ടവിരുദ്ധമായി പുനസംഘടിപ്പിച്ച എല്ലാ പഠന ബോർഡുകളും റദ്ദാക്കണമെന്നും ചട്ടപ്രകാരം ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.