Kerala
സാങ്കേതിക സർവകലാശാല വി.സിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ
Kerala

സാങ്കേതിക സർവകലാശാല വി.സിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ

Web Desk
|
8 Nov 2022 2:19 AM GMT

ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം വാങ്ങാനും തൃപ്തികരമല്ലെങ്കിൽ രാജ്ഭവനെ അറിയിക്കാനും ചാൻസലർ വി.സിക്ക് നിർദേശം നൽകി.

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഇവരിൽനിന്ന് വിശദീകരണം വാങ്ങാനും വിശദീകരണം തൃപ്തികരമല്ലെങ്കിൽ രാജ്ഭവനെ അറിയിക്കാനും ചാൻസലർ വി.സിക്ക് നിർദേശം നൽകി.

ഇന്നലെ വി.സി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിശദീകരണം ചോദിക്കാൻ ആവശ്യപ്പെട്ടത്. രജിസ്ട്രാർ അടക്കമുള്ളവർ സഹകരിക്കുന്നില്ലെന്ന് വി.സി ചാൻസലറെ അറിയിച്ചു. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാമെന്നാണ് ഗവർണർ വി.സിയെ അറിയിച്ചത്. അതേസമയം പ്രതിഷേധം ഭയന്ന് വി.സി സിസ തോമസ് ഇന്നലെയും സർവകലാശാലയിൽ എത്തിയില്ല.

Similar Posts