Kerala
Governor made serious allegations against SFI and CPM,arif mohammad khan,പാർട്ടിക്കാരനായാൽ കേരളത്തിൽ അസോസിയേറ്റ് പ്രൊഫസറാകാം, വേറെ യോഗ്യതയൊന്നും വേണ്ട; ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ.
Kerala

'പാർട്ടിക്കാരനായാൽ അസോസിയേറ്റ് പ്രൊഫസറാകാം, കഴിവുള്ളവർ കേരളം വിട്ട് പോകുന്നു'; ഗവർണർ

Web Desk
|
20 Jun 2023 6:05 AM GMT

'വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തില്‍'

തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

'പാർട്ടി അംഗമായാൽ സർവകലാശാലയിൽ അധ്യാപകരാവാം. വേറെ യോഗ്യതയൊന്നും വേണ്ട. കേരളത്തിൽ പകുതിയോളം സർവകലാശാലകളുടെ തലപ്പത്ത് ആളില്ലെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണ്. വ്യവസായങ്ങൾ കേരളത്തിൽ നിന്ന് പോകുന്നു. കഴിവുള്ളവർ കേരളം വിട്ട് പോകുകയാണ്'. വരും തലമുറകളുടെ ഭാവി വെച്ചാണ് കളിക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി.


Similar Posts