Kerala
മന്ത്രിമാരുടെ ഓഫീസ് നിയന്ത്രിക്കുന്നത് പേഴ്‌സണൽ സ്റ്റാഫുകൾ; സർക്കാറിനെതിരെ വീണ്ടും ഗവർണർ
Kerala

മന്ത്രിമാരുടെ ഓഫീസ് നിയന്ത്രിക്കുന്നത് പേഴ്‌സണൽ സ്റ്റാഫുകൾ; സർക്കാറിനെതിരെ വീണ്ടും ഗവർണർ

Web Desk
|
18 Nov 2022 12:49 PM GMT

പെന്‍ഷൻ നൽകുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു

തിരുവനന്തപുരം: സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പേഴ്സണല്‍ സ്റ്റാഫ് വിഷയം വീണ്ടും ഉയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷൻ നൽകുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

അതിനിടെ നിയമന വിവാദങ്ങൾ പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനിച്ചു. നിയമന വിവാദം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. നഗരസഭാ കത്ത് വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയാണു‌ള്ളത്. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കും എന്നാല്‍ വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി പരിശോധന. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്നും ഗവർണർ പറഞ്ഞു.

Similar Posts