Kerala
pinarayi vijayan
Kerala

'ആർഎസ്‌എസ്‌ പട്ടികയിൽ ഗവർണറും, കേരളം സിആർപിഎഫ് നേരിട്ട് ഭരിക്കുമോ?": മുഖ്യമന്ത്രി

Web Desk
|
27 Jan 2024 1:52 PM GMT

ആർഎസ്‌എസുകാരുടെ കൂട്ടത്തിൽ കണ്ടതുകൊണ്ടാകും ഗവർണർക്ക് കേന്ദ്രസുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറുടെ സുരക്ഷക്കായി സിആർപിഎഫിനെ നിയോഗിച്ചത് വിചിത്ര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണര്‍ ചെയ്തത് സുരക്ഷാ നടപടിക്ക് വിരുദ്ധമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

"ഗവര്‍ണര്‍ ആഗ്രഹിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിആര്‍പിഎഫിന് ആകുമോ? എഴുതപ്പെട്ട നിയമം ഇവിടെയുണ്ട്, അധികാരത്തേക്കാള്‍ വലുതാണ് നിയമം. സ്വയം വിവേകം കാണിക്കണം, അത് പഠിക്കാന്‍ പറ്റില്ല, ആര്‍ജിക്കണം. സംസ്ഥാന തലവനെന്ന നിലയില്‍ ഏറ്റവും സുരക്ഷിതനാണ് ഗവര്‍ണര്‍. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷയാണ് ഗവർണർക്ക് ലഭിക്കുന്നത്. ആ സുരക്ഷ വേണ്ടെന്ന് വെച്ചിരിക്കുകയാണ് അദ്ദേഹം. കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ, ഇവരെല്ലാം ആർഎസ്എസ് പ്രവർത്തകരാണ്. ആ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനും": മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്‌എസുകാരുടെ കൂട്ടത്തിൽ കണ്ടതുകൊണ്ടാകും ഗവർണർക്ക് കേന്ദ്രസുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Similar Posts