Kerala
Arif Mohammed Khan
Kerala

വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായുള്ള മൂന്നംഗ സർക്കാർ പട്ടിക ഗവർണർ തിരിച്ചയച്ചു

Web Desk
|
24 Feb 2024 11:45 AM GMT

പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവര്‍ണറുടെ വിശദീകരണം.

തിരുവനന്തപുരം: വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായുള്ള മൂന്നംഗ സർക്കാർ പട്ടിക ഗവർണർ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവര്‍ണറുടെ വിശദീകരണം.

സ്വകാര്യ കോളജിൽനിന്നു വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു മാധ്യമ പ്രവർത്തകനെയും കമ്മിഷണർമാരായി നിയമിക്കണമെന്നാണു സർക്കാർ ശുപാർശ ചെയ്തത്.

സുപ്രീംകോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നു ഗവർണർക്കു പരാതി ലഭിച്ചിരുന്നു.

Watch Video Report


Related Tags :
Similar Posts