Kerala
Arif Mohammad Khan
Kerala

സ്വർണക്കടത്ത്, ഹവാല ഇടപാടുകളുടെ കണക്കുകളും ഫയലുകളും കൈമാറണം; മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് ഗവർണർ

Web Desk
|
12 Oct 2024 1:05 AM GMT

മുഖ്യമന്ത്രി വിവരങ്ങൾ നൽകാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ തീരുമാനിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്ത് ,ഹവാല ഇടപാടുകളുടെ കണക്കുകളും ഫയലുകളും കൈമാറണം എന്ന് ആവശ്യപ്പെട്ട് ഗവർണർ ഇന്നലെ പുതിയ കത്ത് അയച്ചു. പരസ്യ പ്രതികരണത്തിൽ മുഖ്യമന്ത്രിക്കെതിരെ നടത്തി വിമർശനങ്ങൾ കത്തിലുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അയച്ച കത്തിലും മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലും പറയുന്നുണ്ട്. ഭരണത്തലവനായ തന്നെ ഇരുട്ടിൽ നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.

മുഖ്യമന്ത്രി വിവരങ്ങൾ നൽകാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥർ നേരത്തെയും രാജ്ഭവനിൽ എത്തി വിശദീകരിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന ഗവർണർ, രാഷ്ട്രപതിക്ക് താൻ റിപ്പോർട്ട് നൽകുമെന്ന് സൂചനയും കത്തിൽ നൽകുന്നുണ്ട്. ഗവർണറുടെ കത്തിന് മുഖ്യമന്ത്രി നേരിട്ടോ കത്തു മുഖേനയോ മറുപടി നൽകിയേക്കും.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും അവർക്ക് ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്നുമാണ് ഗവർണർ പറഞ്ഞത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ട്. അത് റിപ്പോർട്ട്‌ ചെയ്യേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ്. സ്വർണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിന് എതിരാണ്. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്നും ഗവർണർ ചോദിച്ചിരുന്നു.



Related Tags :
Similar Posts