Kerala
ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കാന്‍ ഗവർണർ;  ബില്ല് അവതരിപ്പിക്കാൻ നിയമതടസമില്ലെന്ന് സർക്കാർ
Kerala

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കാന്‍ ഗവർണർ; ബില്ല് അവതരിപ്പിക്കാൻ നിയമതടസമില്ലെന്ന് സർക്കാർ

Web Desk
|
13 Nov 2022 6:19 AM GMT

ഓർഡിനൻസ് ഭരണഘടനാനുസൃതമാണെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്നും ഒഴിവാക്കിയുള്ള ഓർഡിൻസ് രാഷ്ട്രപതിക്ക് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പരിശോധിച്ച് നടപടിയെടുക്കുമെന്നും തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകില്ലെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഗവർണർ ഓർഡിൻസ് രാഷ്ട്രപതിക്ക് അയച്ചാൽ നേരിടാണ് സർക്കാർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയിലാണെങ്കിലും ബില്ല് അവതരിപ്പിക്കാൻ നിയമതടസമില്ലെന്നാണ് സർക്കാർ നിലപാട്. ഓർഡിനൻസ് ഭരണഘടനാനുസൃതമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഭരണഘടന പരമായ അധികാരം ഉപയോഗിച്ചാണ്‌സർക്കാരിൻറെ നടപടി. ഓർഡിനൻസിൽ അവ്യക്തത ഇല്ലെന്നും മന്ത്രി പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ച് ഗവർണർ വൈകിപ്പിച്ചാൽ പകരം ബില്ല് അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

അടുത്ത മന്ത്രിസഭാ യോഗത്തിൽ സഭാ സമ്മേളനത്തിനുള്ള തിയതി തീരുമാനിക്കും. ബുധനാഴ്ചയാണ് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്. മുഖ്യമന്ത്രി ഉൾപ്പെടെ 7 മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് ഇന്നലെ രാവിലെ രാജ്ഭവനിൽ എത്തിച്ചു. ഇതിന് മുമ്പ് ഉത്തരേന്ത്യൻ സന്ദർശനത്തിന് തിരിച്ച ഗവർണർ അടുത്ത ഞായറാഴ്ചയാണ് മടങ്ങിയെത്തുക.

Similar Posts