Kerala
Governor Arif Mohammed Khan visits the relatives of those killed in the wild animal attack in Wayanad
Kerala

വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് ഗവർണർ; നാട്ടുകാരുടെ പരാതികള്‍ കേട്ടു

Web Desk
|
19 Feb 2024 7:58 AM GMT

വന്യജീവി ആക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാളെ വയനാട്ടിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും

കല്‍പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും വീടുകളിലാണ് അദ്ദേഹം ആദ്യം എത്തിയത്. വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിന്‍റെ വീടും ഗവർണർ സന്ദർശിച്ചു. അതിനിടെ, വന്യജീവി ആക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാളെ വയനാട്ടിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.

കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ പടമലയിലെ അജീഷിൻ്റെ വീട്ടിലായിരുന്നു ഗവർണറുടെ ആദ്യ സന്ദർശനം. ബന്ധുക്കളുമായി സംസാരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ സഹായവും ഉറപ്പുനൽകി. സ്ഥലത്ത് എത്തിയ നാട്ടുകാരും വന്യജീവി ആക്രമണ ഭീഷണിയും ആശങ്കയും ഗവർണറെ അറിയിച്ചു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് താല്ക്കാലിക വാച്ചർ പാക്കത്തെ പോളിൻ്റെ വീട്ടിലാണ് ഗവർണർ പിന്നീട് എത്തിയത്. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ പാക്കം കാരേരി കോളനിയിലെ വിദ്യാർത്ഥി ശരത്തിനെയും ഗവർണർ സന്ദർശിച്ചു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരിയിലെ പ്രജീഷിൻ്റെ കുടുംബത്തയും സന്ദർശിച്ചു.

പിന്നീട് മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയ ഗവർണർ ബിഷപ് മാർ ജോസഫ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി.

നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിമാരുടെ അധ്യക്ഷതയിൽ നാളെ സർവകക്ഷി യോഗം ചേരും. റവന്യു, വനം, തദേശ മന്ത്രിമാർ രാവിലെ പത്തിന് ചേരുന്ന യോഗത്തിൽ പങ്കെടുക്കും. അതേസമയം, ദൗത്യം തുടങ്ങി പത്താം ദിവസവും ബേലൂർ മഖ്നയെ പിടികൂടാനായിട്ടില്ല.

Summary: Governor Arif Mohammed Khan visits the relatives of those killed in the wild animal attack in Wayanad

Similar Posts