Kerala
ചാൻസലർ പദവി ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി
Kerala

ചാൻസലർ പദവി ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി

Web Desk
|
6 Dec 2022 4:29 PM GMT

നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം.

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ലിന്റെ അവതരണത്തിന് അനുമതി. ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാനാണ് അനുമതി നൽകിയത്.

ഇംഗ്ലീഷ്‌ പരിഭാഷയിലുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ്‌ പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നിരിക്കെയാണിത്.

എട്ട് സർവകലാശാല ചട്ടങ്ങൾ ഇംഗ്ലീഷിൽ ആണ്. നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം. താത്കാലിക വൈസ് ചാൻസലറെ നിയമിക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയതാണ് ബിൽ.

സം​സ്ഥാ​ന​ത്തെ 14 സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന്​ ഗ​വ​ർ​ണ​റെ നീ​ക്കാ​നു​ള്ള ബി​ൽ ആണ്​ ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കുക. ര​ണ്ട്​ ബി​ല്ലു​ക​ളാ​യാ​ണ്​ സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക്​ വ​രു​ന്ന​ത്.

ഗ​വ​ർ​ണ​ർ​ക്ക്​ പ​ക​രം പ്ര​ശ​സ്ത​നാ​യ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നെ സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റാ​യി നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​രി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ്​ ബി​ൽ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​യി​രി​ക്കും ബി​ൽ​ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

ഉ​ദ്യോ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​ മു​ത​ൽ അ​ഞ്ചു​ വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും ചാ​ൻ​സ​ല​റു​ടെ കാ​ലാ​വ​ധി. ഒ​രു അ​ധി​ക കാ​ല​യ​ള​വി​ലേ​ക്ക്​ പു​ന​ർ​നി​യ​മ​ന​ത്തി​നും അ​ർ​ഹ​ത​യു​ണ്ടാ​വും. പ്ര​തി​ഫ​ലം പ​റ്റാ​ത്ത ഓ​ണ​റ​റി സ്ഥാ​ന​മാ​യാ​ണ്​ ചാ​ൻ​സ​ല​ർ പ​ദ​വി​യെ ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്താ​യി​രി​ക്കും ചാ​ൻ​സ​ല​റു​ടെ ഓ​ഫീസ്​. ഓ​ഫീസി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​രെ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​ക​ണം. ചാ​ൻ​സ​ല​ർ​ക്ക് സ​ർ​ക്കാ​രി​ന്​​ രേ​ഖാ​മൂ​ലം അ​റി​യി​പ്പ്​ ന​ൽ​കി പ​ദ​വി രാ​ജി​വയ്​ക്കാം. സാ​ന്മാ​ർ​ഗി​ക ദൂ​ഷ്യം ഉ​ൾ​പ്പെ​ടു​ന്ന കു​റ്റ​ത്തി​നോ കോ​ട​തി ത​ട​വ്​ ശി​ക്ഷ​യ്ക്ക്​ വി​ധിക്കു​ന്ന കു​റ്റ​ത്തി​നോ ചാ​ൻ​സ​ല​റെ സ​ർ​ക്കാ​രി​ന്​ നീ​ക്കം ചെ​യ്യാം.

ഗു​രു​ത​ര പെ​രു​മാ​റ്റദൂ​ഷ്യം ഉ​ൾ​പ്പെ​ടെ ആ​രോ​പ​ണ​ങ്ങ​ളി​ലോ മ​റ്റേ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ലോ ഉ​ത്ത​ര​വി​ലൂ​ടെ ചാ​ൻ​സ​ല​റെ സ​ർ​ക്കാ​രി​ന്​ പ​ദ​വി​യി​ൽ​ നി​ന്ന്​ നീ​ക്കാം.

Similar Posts