Kerala
Kerala
രാജ്ഭവനിൽ ഗവർണറുടെ വിരുന്ന്; 20 ലക്ഷം അനുവദിച്ച് സർക്കാർ
|24 Jan 2024 10:55 AM GMT
റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനായാണ് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: ഗവർണറുടെ അറ്റ് ഹോം സൽക്കാരത്തിന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനായാണ് രാജ്ഭവന് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിച്ചിരിക്കുന്നത്. വിരുന്നിലേക്ക് മുഖ്യമന്ത്രി അടക്കമുള്ളവരെ ക്ഷണിച്ചേക്കും. സർക്കാർ- ഗവർണർ പോരിനെ തുടർന്ന് കഴിഞ്ഞ ക്രിസ്മസിന് രാജ്ഭവനിൽ നടന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. എന്നാൽ, നിയമസഭാ സമ്മേളനം നടക്കാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറ്റ് ഹോം വിരുന്നിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചന.