![ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; സ്പീക്കറും പങ്കെടുക്കില്ല ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; സ്പീക്കറും പങ്കെടുക്കില്ല](https://www.mediaoneonline.com/h-upload/2022/12/14/1339044-xmas.webp)
ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; സ്പീക്കറും പങ്കെടുക്കില്ല
![](/images/authorplaceholder.jpg?type=1&v=2)
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്ന് വൈകിട്ട് രാജ്ഭവനിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും വിരുന്നിൽ പങ്കെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം.കൊല്ലത്ത് നേരത്തെ നിശ്ചയിച്ച ഔദ്യോഗിക പരിപാടികൾ ഉള്ളതിനാലാണ് വിട്ടു നിൽക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു.
ഡൽഹിയിൽ ആയതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുക്കുന്നില്ല. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുമായി വിട്ടുവീഴ്ചവേണ്ടന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് വിരുന്നിൽപങ്കെടുക്കേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്.
ഗവർണർ തുടർച്ചയായി സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് വിരുന്നിന് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. ഗവർണരുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാൽ ഒത്തുതീർപ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്കയും സർക്കാരിനുണ്ടായിരുന്നു. കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.