Kerala
Kerala
സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതം: ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍
|8 Nov 2022 4:29 PM GMT
അഭിഭാഷക സംഘടന ഹൈക്കോടതി ചേംബറില്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരുടെ നിരീക്ഷണം
കൊച്ചി: സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്ന് ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍. സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവുമില്ലാതെ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷക സംഘടന ഹൈക്കോടതി ചേംബറില്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരുടെ നിരീക്ഷണം. 'ഭരണഘടനയ്ക്ക് കീഴിലെ ഗവര്‍ണറുടെ ചുമതലകള്‍' എന്ന വിഷയത്തിലായിരുന്നു സെമിനാർ.