Kerala
The governor, who is also the chancellor, has written to eight VCs asking them to submit university representatives to form a search committee to appoint vice-chancellors, Governors letter to 8 VCs over search committee

ആരിഫ് മുഹമ്മദ് ഖാന്‍

Kerala

'സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകണം'; നിലപാട് കടുപ്പിച്ച് ചാൻസലർ, എട്ട് വി.സിമാർക്ക് കത്ത്

Web Desk
|
2 Feb 2024 11:16 AM GMT

ഒരു മാസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ സ്വന്തമായി കമ്മിറ്റി രൂപീകരിക്കുമെന്നും ചാൻസലറുടെ താക്കീത്

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കാനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സർവകലാശാലാ പ്രതിനിധികളെ നൽകണമെന്ന് ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശം. എട്ട് സർവകലാശാലാ വി.സിമാർക്കാണ് രാജ്ഭവൻ കത്തയച്ചത്. നടപടിയുണ്ടായില്ലെങ്കിൽ ചാൻസലർ നടപടിയുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്.

കേരള, എം.ജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെ.ടി.യു, അഗ്രികൾച്ചർ, ഫിഷറീസ് തുടങ്ങിയ സർവകലാശാലകളിലെ വി.സിമാർക്കാണ് രാജ്ഭവൻ കത്തയച്ചിരിക്കുന്നത്. ഒരു മാസത്തിനകം യോഗം ചേർന്ന് പ്രതിനിധിയെ നൽകണമെന്നാണു നിർദേശം. നടപടി ഉണ്ടായില്ലെങ്കിൽ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വന്തമായി കമ്മിറ്റി രൂപീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതു രണ്ടാം തവണയാണ് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ സർവകലാശാലകൾക്ക് കത്തയയ്ക്കുന്നത്. ഇതിനുശേഷം രണ്ടു മാസം പിന്നിട്ടിട്ടും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് താക്കീതെന്ന നിലയ്ക്കു പുതിയ കത്ത് നൽകിയിരിക്കുന്നത്.

Summary: The governor, who is also the chancellor, has written to eight VCs asking them to submit university representatives to form a search committee to appoint vice-chancellors.

Similar Posts